Corruption in Appointments at MG University
11 views | +0 today
Follow
Corruption in Appointments at MG University
Appointments at Mahatma Gandhi University
Your new post is loading...
Your new post is loading...
Scooped by Academics Against Corruption
Scoop.it!

കേരള കേന്ദ്ര സര്‍വകലാശാലയുടെ ഭരണവിഭാഗം താളം തെറ്റുന്നു; അധ്യാപക നിയമനം വിവാദത്തിലേക്ക്

കേരള കേന്ദ്ര സര്‍വകലാശാലയുടെ ഭരണവിഭാഗം താളം തെറ്റുന്നു; അധ്യാപക നിയമനം വിവാദത്തിലേക്ക് | Corruption in Appointments at MG University | Scoop.it
Academics Against Corruption's insight:

സര്‍വ്വകലാശാല ഭരണവിഭാഗം താളം തെറ്റുന്നു; അധ്യാപക നിയമനം വിവാദത്തിലേക്ക്

 

18 April 2015- പ്രജീഷ് രാജ്‌ശേഖര്‍

 

കേരള കേന്ദ്ര സര്‍വകലാശാലയുടെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് നടത്തിയ അഭിമുഖ പരീക്ഷ വിവാദമാകുന്നു. അധിക യോഗ്യതയുള്ളവരുടെ അപേക്ഷകള്‍ തള്ളി യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികളെ അഭിമുഖ പരീക്ഷയ്ക്ക് ക്ഷണിച്ച സര്‍വകശാല അധികൃതരുടെ നടപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ അധ്യാപക തസ്തികകളിലേക്ക് അറുനൂറോളം പേരാണ് അപേക്ഷിച്ചത്. അപേക്ഷകള്‍ അവസാന തീയതിക്ക് ശേഷമാണ് ലഭിച്ചത് എന്ന കാരണം പറഞ്ഞാണ് അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ സര്‍വകലാശാല തഴഞ്ഞത്. എന്നാല്‍ അവസാന തീയതിക്ക് മുമ്പ് തന്നെ അപേക്ഷകള്‍ സര്‍വകലാശാലയ്ക്ക് കൈമാറിയതായി തപാല്‍ വകുപ്പിന്റെ രേഖകള്‍ തെളിയിക്കുന്നു. സര്‍വകലാശാല അധികൃതര്‍ക്ക് താല്പര്യമുള്ളവരെ നിയമിക്കുന്നതിന് കളമൊരുക്കുന്നതിനായാണ് അധിക യോഗ്യയുള്ളവരുടെ അപേക്ഷകള്‍ തള്ളിയത് എന്ന് കരുതപ്പെടുന്നു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ചട്ടമനുസരിച്ച് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കണമെങ്കില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് തന്റെ കീഴില്‍ ഗവേഷണം ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും പി.എച്ച് .ഡി ലഭിച്ചിരിക്കണം. തന്റെ കീഴില്‍ ഗവേഷണം നടത്തിയ ഒരു വിദ്യാര്‍ഥിക്കെങ്കിലും പി.എച്ച്.ഡി ലഭിച്ചിട്ടുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. എന്നാല്‍ നിശ്ചിത യോഗ്യതയില്ലാത്ത ഒരു അപേക്ഷകന്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ സൗകര്യത്തിനായി സര്‍വകലാശാലയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ലഭ്യമാക്കിയതുമെല്ലാം ദുരൂഹമാണ്.
വേണ്ടത്ര യോഗ്യത ഇല്ലാത്ത ഇദ്ദേഹം ഹൈക്കോടതിയില്‍ നിന്നും നേടിയ താല്ക്കാലിക വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പട്ടികയില്‍ കയറിപ്പറ്റിയത്. ഇദ്ദേഹത്തിന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന വ്യവഹാരത്തില്‍ സര്‍വകലാശാലയുടെ അഭിഭാഷകന്‍ ഒത്തുകളിച്ചതായും ആക്ഷേപമുണ്ട്.

 

വിവാദ അപേക്ഷകനായി സര്‍വകലാശാല പ്രത്യേകം അഭിമുഖ പരീക്ഷ നടത്തുകയായിരുന്നു. വെസ് ചാന്‍സലറുടെ ഓഫിസില്‍ നിന്നും ക്ഷണിച്ച് വരുത്തിയ അപേക്ഷകനായി റിക്രൂട്ട്‌മെന്റ് സെല്‍ കണ്‍വീനറുടെ ഔദ്യോഗിക വസതിയില്‍ താമസ സൗകര്യമൊരുക്കി. റിക്രൂട്ട്്‌മെന്റ് സെല്‍ കണ്‍വീനറുടെ ഔദ്യോഗിക വാഹനത്തിലാണ് വിവാദ അപേക്ഷകന്‍ സര്‍വകലാശാല ആസ്ഥാനത്ത് അഭിമുഖ പരീക്ഷയ്ക്ക് എത്തിച്ചേര്‍ന്നത്. അപേക്ഷകനു വേണ്ടി മാത്രമായി വൈകിട്ട് 6.30-ന് അഭിമുഖ പരീക്ഷ നടത്തുകയായിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന ചട്ടങ്ങളാണ് വിവാദ അപേക്ഷകന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. നിയമനവുമായ നടപടി ക്രമങ്ങളില്‍ സര്‍വകലാശാല കാട്ടിയ വിവേചനത്തിനെതിരെ അപേക്ഷകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. വിവാദ അപേക്ഷകന്റെ ഭാര്യയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തു. കേരള കേന്ദ്ര സര്‍വകലാശാല എഡ്യുക്കേഷന്‍ വകുപ്പിലേക്കുള്ള അധ്യാപക നിയമനങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ചാന്‍സലര്‍ വിശദീകരണം തേടിയതായി അറിയുന്നു. അതിനിടെ കേരള കേന്ദ്ര സര്‍വകലാശാലയുടെ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് വിവിധ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത പോലുമില്ലാത്ത വ്യക്തി റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലപ്പത്ത് എത്തിയതോടെ നിയമനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുതായ പരാതി പതിവാകുകയാണ്.

 

നല്‍കിയത് പാരിദോഷികമായി രജിസ്ട്രാര്‍ പദവി

 

 ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ഗോപിനാഥിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. 1986ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗോപിനാഥ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരുന്നു. അദ്ദേഹത്തിന് പകരം സാമ്പത്തിക വിഭാഗം അദ്ധ്യാപകനായ ഡോ. കെ. പി. ബൈജുവിനെയാണ് രജിസ്ട്രാറായി നിയമിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ പ്രത്യേക അധികാരപരിധിയിലാണ് മാറ്റം. എന്നാല്‍ ഭരണപദവിയില്‍ മുന്‍ പരിജയമില്ലാത്ത ഡോ. ബൈജുവിന് രജിസ്ട്രാര്‍ പദവി ലഭിച്ചത് റിക്രൂട്ട്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിതോഷികമെന്നാണ് ആരോപണമുയര്‍ന്നിരുക്കുന്നത്. സ്‌പെഷ്യലൈസേഷന്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതോടെ സര്‍വ്വകലാശാലയുടെ ഭരണ വിഭാഗത്തില്‍ രജിസ്ട്രാര്‍, ഫിനാന്‍സ്് ഓഫീസര്‍ പദവികളില്‍ യോഗ്യതയില്ലാത്ത ആളുകളെ നിയമിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഫിനാന്‍സ് ഓഫീസറായി ഡോ. ജയപ്രസാദിനെ ഒരു മാസം മുമ്പാണ് നിയോഗിച്ചത്.

more...
No comment yet.
Scooped by Academics Against Corruption
Scoop.it!

MG varsity move to create new posts is illegal, says GO

MG varsity move to create new posts is illegal, says GO | Corruption in Appointments at MG University | Scoop.it
Academics Against Corruption's insight:

MG University has earlier without Government sanction appointed two Deputy Librarians UGC Professors Grade by RENAMING of two lower level posts in clear violation of UGC Regulation, University Act and Statutes, and Government Orders to favour two incumbents who entered university service in non UGC posts in Clerks grade. There was no work-study or technical proposal from the concerned division for the creation of these posts. No study of financial commitments from finance division. No government sanction. No UGC/State Government/University Act/Statute/Regulation or Rule. The incumbents ally gave the proposal as an OUT OF AGENDA ITEM, in a meeting of Syndicate Finance Committee chaired by Vice Chancellor. The appointment is under vigilance enquiry even though various methods are still used to regularize those appointments.


One of the recent MGU Syndicate sitting also rejected the proposal to regularized the promotion of two incumbents appointed as Deputy Librarians in UGC Professors Scale, in their feeder category of Assistant Librarian (Selection Grade). But due to the influence of teh incumbents teh officials have withheld the issuing of executive order on Syndicate decision and are drawing the salary in UGC Professors Scale.


In the same way again VC appointed two additional Registrars and an additional controller of examinations by renaming three joint registrars. 


The present government order observes that such posts are not contemplated in the Pay Commission report or orders approved by the government.


who will be responsible for teh loss from exchequer

more...
No comment yet.